ലോക്സഭ തിരഞ്ഞെടുപ്പ്:
വോട്ടെണ്ണലിന് തയ്യാറെടുത്ത് ജില്ല
ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെ ഓഡർ സോഫ്റ്റ് വെയർ വഴി നിയമിച്ചു. ഇ.വി.എം. കൗണ്ടിംഗിനായി റിസർവ് ഉൾപ്പടെ 974 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരാണ് ഒരു സംഘത്തിൽ ഉണ്ടാവുക. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി 30 ടേബിളുകൾ സജ്ജീകരിച്ചു. 42 കൗണ്ടിംഗ് സൂപ്പർവൈസർ, 84കൗണ്ടിംഗ് അസിസ്റ്റന്റ്, 42 മൈക്രോ ഒബ്സർവർ എന്നിവരെ ഇതിനായി നിയോഗിക്കും .
May 18, 2024