സി. എമാരുടെ ടാക്സ് ഓഡിറ്റ് ജോലി 60 മാത്രം
ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഒരു സാമ്പത്തികവർഷം പരമാവധി 60 ടാക്സ് ഓഡിറ്റ് ജോലികൾ മാത്രമേ ഏറ്റെടുക്കാൻ പാടുള്ളുവെന്ന ചട്ടം ശരിവച്ച് സുപ്രീംകോടതി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) നിർദ്ദേശമാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, അഗസ്റ്റിൻ ജോർജ് മസിഹും ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചത്. ഭരണഘടനയിലെ അനുച്ഛേദം 19(1)(ജി) ഉറപ്പ് നൽകുന്ന തൊഴിൽ ചെയ്യാനുള്ള അവകാശം ലംഘിക്കുന്നതല്ല ചട്ടം.
May 18, 2024