പരാതി പരിഹാര
അദാലത്ത്
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.ഐ.ഡി കാർഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്ത അപേക്ഷകർക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് 14 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
December 12, 2023