പാറയും മണ്ണും കിട്ടാനില്ല
ഇഴഞ്ഞിഴഞ്ഞ് ആറ്റിങ്ങൽ
ബൈപ്പാസ് നിർമ്മാണം
ബൈപ്പാസ് ഇങ്ങനെ പാലമൂടിനും മാമം പാലത്തിനും ഇടയിൽ നിന്നാരംഭിച്ച് മണമ്പൂർ വരെ 11.150 കിലോമീറ്ററാണ് നീളം. മാമം, ചിറയിൻകീഴ്, മണമ്പൂർ, കൊല്ലമ്പുഴ, തൊട്ടിക്കൽ എന്നിവിടങ്ങളിൽ അടിപ്പാതകളും സീമവില്ല, കീഴാറ്റിങ്ങൽ, ആലംകോട് കടയ്ക്കാവൂർ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളും ഉണ്ടാകും. മാമം, ചിറയിൻകീഴ് എന്നിവിടങ്ങളിൽ ചെറു പാലങ്ങൾ, പൂവമ്പാറയിൽ വാമനപുരം നദിക്കു കുറുകെ വലിയ പാലവും വരും. നിലവിലെ ദേശീയ പാതയെക്കാൾ ഏഴ് മീറ്റർ ഉയരത്തിലാണ് പലയിടത്തും പാത കടന്നുപോകുന്നത്. സർവീസ് റോഡുകളിൽ നിന്ന് ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് കൃത്യമായ ഇടവേളകളിൽ റോഡ് താഴുന്നതൊഴിച്ചാൽ ഭൂരിഭാഗം സ്ഥലത്തും റോഡ് ഉയർന്നായിരിക്കും.
May 18, 2024